കാത്തിരുന്ന കണ്മണിക്ക് എന്തു കുറുക്ക് നൽകണമെന്നതു നമ്മളെ എന്നും കുഴപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ്. കുറുക്കായി നൽകുന്ന ആഹാരം ശാസ്ത്രീയമായി അംഗീകരിച്ചതാണോ , ആരോഗ്യകരമാണോ ,കുഞ്ഞിനെ ഇത് ദഹിക്കാൻ ആകുമോ ഇത്തരം നൂറുകൂട്ടം സംശയങ്ങൾ എല്ലാ അമ്മമാരുടെയും മനസ്സിലേക്ക് കടന്നു വരാറുണ്ട്.
നിങ്ങളുടെ ഇത്തരം സംശയങ്ങളുടെ നിവാരണത്തിനായി ആരോഗ്യമേഖലയിലെ വിദഗ്ധർ ഇതാ കടന്നുവരുന്നു. ബിലീവേഴ്സ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം കേരളത്തിലെ ശിശു രോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിൻ്റെ കേരള ഘടകത്തിൻ്റേയും , പത്തനംതിട്ട ബ്രാഞ്ചിൻ്റേയും സഹകരണത്തോടെ "കുറുക്കിലേക്കുള്ള കുറുക്കുവഴികൾ" എന്നപേരിൽ ഒരു ലഘു വീഡിയോ സീരിസ് തയ്യാറാക്കുന്നു. ഓരോ വീഡിയോയിലും വളരെ കുറഞ്ഞ ചെലവിൽ , ചെറിയ സമയം കൊണ്ട് തന്നെ, ആരോഗ്യദായകമായ, അതേസമയം അതീവ രുചികരമായ കുറുക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നു.
പ്രശസ്ത ശിശുരോഗ വിദഗ്ധരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയിട്ടുള്ള ഇത്തരം കുറുക്കുകൾ നിങ്ങളുടെ പൊന്നോമനയ്ക്ക് അമൃതാകുമെന്ന് ഉറപ്പ് . വീഡിയോ കണ്ട ശേഷം നിങ്ങളുടെ സുഹൃത്തുക്കൾക്കും , മറ്റുള്ളവർക്കും ഇത് ഷെയർ ചെയ്യുക .
Category
Show more
Comments - 8
Related videos for കുറുക്കിലേക്കുള്ള കുറുക്കു വഴികൾBaby foodPappaya Kurukku Episode - 1: